വോട്ടർ ബോധവൽക്കരണ പദയാത്ര സംഘടിപ്പിച്ചു ; ജില്ലാ കലക്ടർ പ്രതിജ്ഞ ചൊല്ലി

Pathanamthitta

പത്തനംതിട്ട – ദേശീയ സമ്മതിദാന ദിനത്തിന്റെ ഭാഗമായി ജില്ലാ ഇലക്ഷൻ ഓഫീസും പത്തനംതിട്ട മേരാ യുവ ഭാരതും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി വോട്ടർ ബോധവൽക്കരണ പദയാത്ര സംഘടിപ്പിച്ചു. എന്റെ ഇന്ത്യ എന്റെ വോട്ട് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ടൗൺ സ്‌ക്വയറിൽ നിന്ന് നഗരസഭ ടൗൺ ഹാളിലേക്കായിരുന്നു പദയാത്ര. പത്തനംതിട്ട നഗരസഭ ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. വോട്ടർ പട്ടികയിൽ പേരുണ്ടെന്നു ഉറപ്പാക്കി വോട്ടവകാശം കൃത്യമായി വിനിയോഗിക്കണം. ജില്ലാ കലക്ടർ വോട്ടർ പ്രതിജ്ഞ ചൊല്ലി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ് അധ്യക്ഷയായി. വോട്ടർ ബോധവൽക്കരണ പദയാത്രയുടെ ഫ്ളാഗ് ഓഫും ബീന എസ് ഹനീഫ് നിർവഹിച്ചു.
കോന്നി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുഹമ്മദ് നവാസ്, മേരാ യുവ ഭാരത് പത്തനംതിട്ട ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോന്നി സെന്റ് തോമസ് കോളജ്, കോന്നി എം എൻ എസ് എസ് കോളജ്, കോന്നി വിഎൻഎസ് കോളജ് , ചുട്ടിപ്പാറ സ്റ്റാസ് കോളജുകളിലെ എൻ എസ് എസ് വോളണ്ടിയർമാർ ഉൾപ്പെടെ പങ്കെടുത്തു.


ചിത്രം: കലക്ടർ
വോട്ടർ ബോധവൽക്കരണ പദയാത്രയുടെ സമാപന സമ്മേളനം ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


ചിത്രം: കലക്ടർ 1
ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ വോട്ടർ പ്രതിജ്ഞ ചൊല്ലുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *