കെ കെ നായരുടെ 95-മത് ജന്മദിനം ഫെബ്രുവരി 2 ന്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പതിമൂന്നാം പത്തനംതിട്ട ജില്ലാ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച മുൻ നിയമസഭാ സാമാജികനും “ജില്ലയുടെ പിതാവ്” എന്നറിയപ്പെടുന്ന ആളുമായ കെ. കെ.നായരുടെ 95ാം ജന്മദിനം കേരള ജനവേദിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 3. 00 മുതൽ പത്തനംതിട്ട കുമ്പഴ അലങ്കാർ ടൂറിസ്റ്റ് റൂമിൽ നടക്കും. കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അധ്യക്ഷതയിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കെ.കെ.നായരെ അറിയാൻ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *