കുളനട – കാർട്ടൂണിസ്റ്റ് പി. കെ. മന്ത്രിയുടെ കാർട്ടൂണുകളുടെ സമാഹാരം കേരള കാർട്ടൂൺ അക്കാദമി മാർച്ച് ആദ്യ വാരം പുറത്തിറക്കും. മരുമകൾ അല്ലി സിനിലാലും കുടുംബാംഗങ്ങളും പന്തളം കുളനടയിലെ വീട്ടിൽ നടന്ന ചടങ്ങിൽ പി കെ മന്ത്രിയുടെ കാർട്ടൂണുകൾ കേരള കാർട്ടൂൺ അക്കാദമി ചെയർപേഴ്സൺ സുധീർ നാഥിന് കൈമാറി. അക്കാദമി സെക്രട്ടറി എ സതീഷ്, വിശിഷ്ടാംഗം ഇ പി പീറ്റർ, നിർവാഹക സമിതി അംഗം മോഹന കുമാരൻ നായർ, ഫാദർ ജോസ് പുനമഠം, അക്കാദമി മുൻ സെക്രട്ടറി തോമസ് ആന്റണിയുടെ മകൻ ഉല്ലാസ് തോമസ് എന്നിവർ പങ്കെടുത്തു. തോമസ് ആന്റണി ഓർമ പുസ്തകം മകൻ ഉല്ലാസ് തോമസ് പി കെ മന്ത്രിയുടെ മരുമകൾ അല്ലി സിനിലാലിന് സമ്മാനിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

