പത്തനംതിട്ട – 2019 ഫെബ്രുവരി 14 നായിരുന്നു ജമ്മു – ശ്രീനഗർ ദേശീയ പാതയിലെ പുൾവാമയിൽ പാക്കിസ്ഥാൻ തിവ്രവാദികൾ നടത്തിയ മനുഷ്യത്വരഹിതമായ കാർ ബോംബ് അക്രമണത്തിൽ മലയാളിയും വയനാട് സ്വദേശിയുമായ വസന്തകുമാർ ഉൾപ്പെടെ CRPF ൻ്റെ നിരവധി ജീവനുകൾ നഷ്ടപ്പെട്ടത് , ആ ധീരജവാൻമാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതിന് വേണ്ടി സഹ്യാദ്രി സോൾജിയേർസ് CRPF പത്തനംതിട്ട കൂട്ടായ്മയിൽ നിന്നും സർവ്വീസിൽ നിന്നും വിരമിച്ചതും സർവ്വീസിലുള്ളതുമായ അംഗങ്ങളും കുടുംബാംഗങ്ങളും പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിനടുത്തുള്ള യുദ്ധസ്മാരകത്തിൽ ഒത്തുകൂടി, CRPF ൻ്റെ ധിര ജവാൻമാരുടെ ഛായാ ചിത്രങ്ങൾക്ക് മുന്നിൽ തിരി കൊളുത്തി മൗനാചരണം നടത്തി.
മനോജ് ഉണ്ണിത്താൻ ചടങ്ങിൽ സംസാരിച്ചു. സഹ്യാദ്രി സോൾജിയേഴ്സ് CRPF ൻ്റെ അംഗങ്ങളായ മനോജ് ഉണ്ണിത്താൻ ,മനോജ് ഇലന്തൂർ. സാബു സാം രാജീവ് എംപി ഓമനക്കുട്ടൻ ജോൺസൺ. യോഹന്നാൻ. ജയകുമാർ ആൻഡ് ഫാമിലി. രാജൻ ഓമല്ലൂർ രഞ്ജിത്ത്. ഫാമിലി മെമ്പർമാരായ ലീലാമ്മ വർഗീസ്. ജിൻസാ രതീഷ്. എന്നിവർ സംബന്ധിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

