ജനങ്ങളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണം ; ഏബ്രഹാം വാഴയിൽ

Pathanamthitta

കോന്നി: മലയോര മേഖലയിൽ അനുഭവപ്പെടുന്ന വന്യജീവി ഭീഷണിയിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എബ്രഹാം വാഴയിൽ ആവശ്യപ്പെട്ടു . ചെങ്ങറ തോട്ടം മേഖലയിലുള്ള തൊഴിലാളികൾക്ക് തൊഴിൽ ചെയ്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഏതാനും ദിവസങ്ങളായി കടുവയുടെ സാന്നിധ്യം ചെങ്ങറ പ്രദേശങ്ങളിൽ ഉണ്ടായിട്ടും വനം വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. നാടാകെ വന്യജീവികൾ ഭീതി പരത്തുമ്പോൾ സർക്കാർ നിഷ്ക്രിയമായിരിക്കുകയാണ്. ജനങ്ങളുടെ സ്വൈരജീവിതത്തിന് വിഘാതമാകുന്ന വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *