തിരുവല്ലക്കടുത്ത് ടൂറിസ്റ്റ് ബസും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചു: 10 പേർക്ക് പരുക്ക്

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: എം സി റോഡിലെ തിരുവല്ലക്കടുത്ത് രാമന്‍ചിറയില്‍ ടൂറിസ്റ്റ് ബസും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. തിരുവല്ലയിലെ കുറ്റൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസ്സാണ് ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ട്രെയിലര്‍ഡ്രൈവർ, ബസ് ഡ്രൈവർ, ബസ്സിലെ യാത്രക്കാരായ എട്ടുപേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *