മുംബൈ – 2019 ഇൽ മഹാരാഷ്ട്ര ഭരിക്കാൻ 145 സീറ്റ് വേണ്ടിയിരുന്നിടത് 102 സീറ്റ് കിട്ടിയ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയോട് 56 സീറ്റ് മാത്രമുണ്ടായിരുന്ന ശിവസേനക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നു. അത് നൽകില്ലാന്നു പറഞ്ഞപ്പോൾ അത്രനാൾ ശത്രുവായിരുന്ന, എതിർ സഖ്യത്തിലെ പ്രമുഖരായ കോൺഗ്രസിന്റെയൊപ്പം കൂടി ഭരിക്കാമെന്ന വ്യാമോഹവുമായി വോട്ടു ചെയ്‌ത ജനങ്ങളെ വഞ്ചിച്ചു കൊണ്ട് സഖ്യം വിടുന്നു. അതുതന്നെയാണ് ശിവസേന പാർട്ടിയോടും, ആ പാർട്ടിയുണ്ടാക്കിയ ബാൽ താക്കറെയെന്ന സ്വന്തം പിതാവിനോടും ഉദ്ദവ് താക്കറെ ചെയ്‌ത രാഷ്ട്രീയ തെറ്റ്. അതിനു ജനങ്ങൾ നൽകിയ ശിക്ഷയാണ് 60 വർഷത്തിനിടെ പ്രതിപക്ഷ നേതാവില്ലാത്ത ഒരു മഹാരാഷ്ട്ര നിയമസഭാ ഭരിക്കാനുള്ള അവസരം 132 സീറ്റ് നൽകി കൊണ്ട് ബിജെപിക്ക് നൽകിയത്.

288 സീറ്റിൽ 29 സീറ്റ് നേടുന്ന പാർട്ടിക്കാണ് പ്രതിപക്ഷ നേതാവിനായി ആവശ്യം ഉന്നയിക്കാൻ സാധിക്കൂ. എന്നാൽ മഹാവികാസ് അഘാഡി സഖ്യത്തിലെ ഒരു പാർട്ടിക്കും 29 സീറ്റ് തികച്ചില്ല. സഖ്യത്തിലെ ഏറ്റവും വല്ല്യ കക്ഷി 20 സീറ്റുള്ള ഉദ്ദവിന്റെ ശിവസേനയാണ്. കോൺഗ്രസ് നു 15 സീറ്റും.
അന്ന് അധികാരം ഒഴിയേണ്ടി വന്ന ഫഡ്നാവിസ് പറഞ്ഞ ഒരു വാചകമുണ്ട്
“സമുദ്രം പിൻവാങ്ങിയെന്ന് കരുതി തീരത്ത് കുടില് കെട്ടാൻ നിൽക്കണ്ട.. തിരികെ തിരമാലയായ് വരും !! ”
ആശംസകൾ..🇮🇳❤


