പ്രതിഷ്‌ഠാ വാർഷികം കണ്ണംകോട് ഗുരുക്ഷേത്രം

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – SNDP യോഗം അടൂർ യൂണിയൻ കണ്ണംകോട് 4260 -ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൻ്റെ ഒന്നാമത് പ്രതിഷ്‌ഠാ വാർഷികം 2026 ജനുവരി 25-ാം തീയതി (1201 മകരം 11) ഞായറാഴ്‌ച തന്ത്രി രതീഷ് ശശി അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്നു. വൈകിട്ട് 4.30 ന് പൊതുസമ്മേളനം എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉത്ഘാടനം ചെയ്യുന്നു.

എസ്.എൻ.ഡി.പി. യോഗം കൗൺസിലർ ശ്രീ. എബിൻ അമ്പാടിയിൽ പ്രതിഷ്‌ഠാദിന സന്ദേശം നൽകുന്നു. എസ്.എൻ.ഡി.പി. യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ മുതിർന്ന ശാഖാ പ്രവർത്തകരെ ആദരിക്കുന്നു. ശാഖാ പ്രസിഡന്റ് രമണൻ എൻ. അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശാഖാ സെക്രട്ടറി സ്വാഗതവും യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ സുജിത്ത് മണ്ണടി, വയല ചന്ദ്രശേഖരൻ, അരുൺ ആനന്ദ്,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ മഞ്ജു ബിനു, വനിതാസംഘം യൂണിയൻ കൺവീനർ സുഷാ രമണൻഎന്നിവർ ആശംസകൾ അർപ്പിക്കുന്നു.ശാഖാ വൈസ് പ്രസിഡന്റ് പ്രസന്നൻ ജി.കൃതജ്ഞത അർപ്പിക്കുന്നു.

ദീപാരാധനക്ക് ശേഷം ഗുരുധർമ്മത്തിൽ അധിഷ്ഠിതമായ കുടുംബജീവിതം എന്ന വിഷയത്തിൽ ഗുരുധർമ്മ പ്രചാരകൻ ശ്രീ. റ്റി. എസ്. രാജേന്ദ്രപ്രസാദ് ഗുരു നാരായണ സേവാ നികേതൻ, കോട്ടയം പ്രഭാഷണം നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *