പത്തനംതിട്ട: സർവ്വശിക്ഷ കേരളയുടെയും കുസാറ്റിന്റെയും നേതൃത്വത്തിൽ ക്രിയേറ്റീവ് കോർണർ എന്ന പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളിലെ പ്രഥമ അധ്യാപകരുടെ ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു . അറിവും ജീവിത നൈപുണികളും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ പാഠപുസ്തക ആശയങ്ങളുമായി ഉൾക്കുന്ന നൂതന പദ്ധതിയാണിത് കേവലമായ തൊഴിൽ പരിശീലനത്തിനപ്പുറം പഠനം രസകരവും പ്രായോഗികവും ആക്കുക എന്ന ലക്ഷ്യത്തിന് എല്ലാവിധമായ പിന്തുണയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രഖ്യാപിച്ചു. ചടങ്ങിൽ എസ് എസ് കെ യുടെ പ്രോഗ്രാം ഓഫീസർമാർ ക്ലാസുകൾ നയിച്ചു.വിവിധ സബ്ബ് ജില്ലകളിലെ എ.ഇ.ഒ.മാർ പങ്കെടുത്തു. പത്തനംതിട്ട ബി ആർ സി യിലെ ബിപിസി.കെ. ആർ. ശോഭന നന്ദി പറഞ്ഞു.


