കോഴഞ്ചേരി ഈസ്റ്റ് ജനതാ സ്പോർട്സ് ക്ലബ്ബ് & പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 23 മുതൽ 27 വരെ നടത്തുന്ന 25-ാമത് ജനത അഖില കേരള വോളിബോൾ ടൂർണ്ണമെന്റിൻറെ സ്പോൺസർഷിപ്പിന്റെയും സീസൺ പാസ്സിൻറെയും വിൽപ്പന ഉദ്ഘാടനം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ നിർവഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.റോയി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പരപ്പുഴ സെയിൽസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിനു പരപ്പുഴ ആദ്യ സ്പോൺസർഷിപ്പും അശോകൻ പമ്പ സീസൺ പാസും ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, ബിജിലി പി ഈശോ ടൂർണമെന്റ് ജനറൽ കൺവീനർ ബാബു വടക്കേൽ, സിറിൾ സി മാത്യു, ജെറി മാത്യു സാം, ഡോ.മാത്യു പി.ജോൺ, മിനി ശ്യാം മോഹൻ, ശാന്തൻ മലയാലപ്പുഴ, റോയ് എം.ഏബ്രഹാം, മാത്യു സഖറിയ, പ്രൊഫ പി ജി ഫിലിപ്പ്, രജ്ജി മാരാമൺ, പി.റ്റി.ആർ കുറുപ്പ്, കുര്യൻ മടയ്ക്കൽ, ജോബി മേലേകിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ :- 25-ാമത് ജനത അഖില കേരള വോളിബോൾ ടൂർണ്ണമെന്റിൻറെ സ്പോൺസർഷിപ്പിന്റെയും സീസൺ പാസ്സിൻറെയും വിൽപ്പന ഉദ്ഘാടനം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ നിർവഹിക്കുന്നു


