പി.എന്‍. പണിക്കര്‍ അനുസ്മരണവും ആല്‍ബ പ്രകാശനവും നടത്തി

Pathanamthitta
Print Friendly, PDF & Email

ഇലന്തൂര്‍ – പി.എന്‍. പണിക്കര്‍ അനുസ്മരണത്തോട് അനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ വാഴമുട്ടം ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന വായനാദിനാചരണം ഇലന്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മഹാത്മഗാന്ധി, ഡോ. ബി.ആര്‍ അംബേദ്ക്കര്‍, അബ്ദുള്‍ കലാം ആസാദ്, പി.എന്‍. പണിക്കര്‍ എന്നിവരുടെ ആല്‍ബം സ്‌കൂള്‍ വിദ്യാര്‍ഥിനി അഭിരാമി പി. പ്രദീപ് പ്രകാശനം ചെയ്തു. പി. ദേവാനന്ദ്, ദേവ പ്രയാഗ് രഞ്ജിത്, ദേവി ദക്ഷിണ, ജഗദ എം. നായര്‍ എന്നിവര്‍ വിവിധ പരിപാടികളും അവതരിപ്പിച്ചു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ, ഹെഡ്മിസ്ട്രസ് എസ്. ജയന്തി, ജില്ലാ ട്രഷറര്‍ എ.ജി. ദീപു, അഡ്വ.എസ്. മനോജ് , പി.റ്റി പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *