ചെന്നീർക്കര : ആലുംകുറ്റി ശ്രീ ഭദ്രകളി ക്ഷേത്രത്തിലെ മകരഭരണി തിരുവുത്സവം ജനുവരി 25 മുതൽ 27 വരെ നടക്കും. 25 ന് രാവിലെ പള്ളിയുണർത്തൽ, 9.ന് നിറപറ സമർപ്പണം, 12 ന് അന്നദാനം, വൈകിട്ട 6 ന് താലപ്പൊലി ഘോഷയാത്ര, രാത്രി 8 ന് ഭജൻസ്, 8.30 ന് കൈകൊട്ടിക്കളി, 9 നാടൻപാട്ട്. 26 ന് പതിവു പൂജകൾക്ക് പുറമെ രാവിലെ 9 ന് നിറപറ സമർപ്പണം ഉച്ചയ്ക്ക് 12 അന്നദാനം, 6 ന് താലപ്പൊലി ഘോഷയാത്ര, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച്ച 7 ന് അത്താഴ പൂജ, 7.15 ന് ഡാൻസ്, 8.15 ന് കൈകൊട്ടിക്കളി, 9 ന് ഗാനമേള,27 ന് രാവിലെ 8 ന് പൊങ്കാല, 9.30 ന് പ്രഭാഷണം, 9.30 ന് പൊങ്കാല സമർപ്പണം, 12 ന് സർപ്പക്കാവിൽ പൂജ,12 ന് അന്നദാനം, വൈകിട്ട് 3.30 ന് ഘോഷയാത്ര, രാത്രി 8 ന് ഗാനമേള, 10 ന് നാടകം എന്നിവയാണ് പ്രധാന പരിപാടികൾ.



