കാരിത്തോട്ട : കാരിത്തോട്ട ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ തിരുമഹോത്സവം കൊടിയേറി. ശ്രീമത് ശിവനാരായണ തീർത്ഥ സ്വാമി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് കൊടിയേറ്റ് സദ്യ, നൃത്തനൃത്യം എന്നിവ നടന്നു. നാളെ (22-1-26) രാവിലെ 10.ന് പൊതുസമ്മേളനം എസ്. എൻ.ഡി. പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. 11 പ്രഭാഷണം 1 ന് സമൂഹ സദ്യ, രാത്രി 7 ഗാനമേള. 23 പകൽ 11.ന് ഉച്ചപൂജ, 1 ന് സമൂഹ സദ്യ, വൈകിട്ട് 4.ന് ഘോഷയാത്ര. 6.30 ന് ദീപാരാധന, കൊടിയിറക്ക് എന്നിവയോടെ ഉത്സവം സമാപിക്കും.



