പത്തനംതിട്ട : വിദ്യാഭ്യാസം പുസ്തകപഠനത്തിൽ മാത്രം ഒതുങ്ങുന്നതല്ല, അത് നമ്മെ നല്ല മനുഷ്യരാക്കുന്ന പരിശീലനമാണ് എന്ന് ഡോ .ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അഭിപ്രായപെട്ടു. മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിന്റെ 94 ആമത് വാർഷികത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . പി ടി എ പ്രസിഡണ്ട് ജോൺപോൾ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നിന്നും ഈ വർഷം റിട്ടയർ ചെയ്യുന്ന നാല് അധ്യാപകർക്കും ഒരു അനധ്യാപകനും കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു ഉപഹാര സമർപ്പണം നടത്തി. പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ, വാർഡ് കൗൺസിലർ സി കെ അർജുനൻ, മിനി തോമസ്, ചെറിയാൻജി, മിനി ഇടിക്കുള, ബിനു ജോൺ, അതുൽ കെ എസ്, ജോർജ് ബിനുരാജ്, ജനറൽ കൺവീനർ റെജി ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ഷാജി വെട്ടിപ്പുറം : മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിന്റെ 94 – മത് വാർഷികത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

