പത്തനംതിട്ട : ഇടത് സർക്കാറിന്റെ അനാസ്ഥ മൂലം സഹകരണ മേഖലക്ക് ഉണ്ടായ തകർച്ച സാധാരണക്കാരുടെ ജീവിതത്തെ താറുമാറാക്കി എന്ന് ആന്റോ ആന്റണി എം പി. കേരള കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണ യാത്ര ‘ദൗത്യം -2026’ സ്വീകരണ പരിപാടി പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാർ ഈ മേഖലയിലും വൻപരാജയമായി, അതുകൊണ്ടുതന്നെ ഈ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ സർക്കാരിന് ഒരു വൻപ്രഹരം ഉണ്ടാകുമെന്ന് സ്വാഗതസംഘം ചെയർമാനും ഡിസിസി പ്രസിഡന്റുമായ അധ്യക്ഷൻ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.സി.എഫ് ജില്ലാ പ്രസിഡന്റ് ബിജു തുമ്പമൺ സ്വാഗതം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി പി മോഹൻ രാജ് , കേരള കോൺഗ്രസ് ജില്ലാ ചെയർമാൻ മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ , കെസിഎഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി ,ജനാധിപത്യവേദി ജില്ലാ ചെയർമാൻ അഡ്വ കെ ജയവർമ്മ , ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ, കെ സി എഫ് സംസ്ഥാന ഭാരവാഹികളായ സി വി അജയൻ,ആക്കിനാട്ട് രാജീവ്, സതീഷ് കുമാർ, ശ്രീജ എസ് നാഥ്, അർച്ചന എസ് , സാമുവൽ കിഴക്കുപുറം, ടി വി സൈമൺ, റെനീസ് മുഹമ്മദ്, ഉഷ ഗോപിനാഥ്, എം പി രാജു, പ്രമോദ് ജി, ശരൺ പി ശശിധരൻ, സന്തോഷ് കെ നായർ, സുധീഷ് ടി നായർ,ഷിബു സി ബി ,അനിൽ കുമാർ ബി, അനിൽ സാമുവൽ, മനോജ് ചെറിയാൻ, സതീഷ് തോമസ്, ,സിജു ജോസഫ് എന്നിവർ പ്രസംഗിച്ചു .
പത്തനംതിട്ട ഗാന്ധി പ്രതിമക്ക് സമീപത്തു നിന്നും യാത്രയെ സ്വീകരിച്ചു . ജില്ലയിൽ നിന്നും ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ ആദരിച്ചു. യാത്ര പതിമൂന്നാം തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ സമാപിക്കും.


