*ദേശീയ വായനാമാസാചരണം ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഒരു ജാതി ഒരു മതം’ എന്ന ശ്രീനാരായണ ഗുരുവിന്റെ വചനം പോലെ ‘വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക’ എന്ന പി.എൻ. പണിക്കരുടെ വരികൾ ഏറെ മൂല്യമുള്ളതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ പറഞ്ഞു.

29-ാമത് ദേശീയ വായനാമാസാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷൻ പത്തനംതിട്ട, പൊതുവിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ ‘വായിച്ചു വളരുക ക്വിസ് മത്സരം 2024’ പത്തനംതിട്ട മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ചടങ്ങിൽ സ്‌കൂൾ പിറ്റിഎ പ്രസിഡന്റ് സാം ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി. മൈത്രി, എഇഒ ടി.എസ് സന്തോഷ് കുമാർ, ഫൗണ്ടേഷൻ സെക്രട്ടറി സി.കെ. നസീർ, കാൻഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീർജാൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.ആർ. അജി, മീരാസാഹിബ്, ചിത്രരചനാ കോഓർഡിനേറ്റർ ജോൺ മാത്യൂസ്, ക്വിസ് മാസ്റ്റർ റിജൻ റോയ് എന്നിവർ സംസാരിച്ചു.

ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വി. നിരഞ്ജൻ ( കലഞ്ഞൂർ ജി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ്), അർജുൻ എസ് കുമാർ ( കലഞ്ഞൂർ ജി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ്), ഷിഹാദ് ഷിജു ( ജി.എച്ച്.എസ്.എസ് തോട്ടക്കോണം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി. വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ മെറിൻ ജോൺ ( കാത്തോലിക്കേറ്റ് ഹൈസ്‌കൂൾ) ഒന്നാം സ്ഥാനവും നിരഞ്ജന പി അനീഷ് ( മഞ്ഞനിക്കര മോറൻ ഏലിയാസ് യു.പി സ്‌കൂൾ), നിവേദിത പി അനീഷ് ( പ്രമാടം നേതാജി എച്ച്.എസ്.എസ്) എന്നിവർ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ജൂലൈ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *