പത്തനംതിട്ട – കേരളത്തിലെ കോളേജുകളിൽ നടക്കുന്ന റാഗിംഗിന് എതിരെ ഗവൺമെന്റ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ് .
മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടാകുന്ന ആശങ്കകൾ മാറ്റേണ്ടതാണ്. റാഗിംഗ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ തക്കവണ്ണം ഉള്ള നിയമങ്ങൾ ശക്തമാക്കുന്നതിന് ഒപ്പം റാഗിംഗിൽ ഇര ആയിരിക്കുന്ന വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും തുടർച്ചയായ കൗൺസിലിംഗ് കൊടുക്കാനുള്ള ക്രമീകരണവും അതൊടൊപ്പം റാഗിങ്ങിന് ഇരയായ കുട്ടികളുടെ ജീവന് സുരക്ഷിതത്വം ഉറപ്പും വരുത്തേണ്ടതും ആണ് .
വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളും ,അധ്യാപകരും നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും അടിയന്തരമായി ഇടപെടൽ നടത്തുവാൻ തക്കവണ്ണം ഹൈക്കോടതിയിൽ നിന്ന് റിട്ടയേർഡ് ആയ ജഡ്ജിയെ ചെയർമാൻ ആക്കികൊണ്ട് ഒരു കമ്മീഷൻ അടിയന്തരമായി രൂപീകരിക്കുവാൻ ഗവൺമെന്റ് തയ്യാറാകണം. എന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ്ൻ്റെ പത്തനംതിട്ട ജില്ല പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, സ്റ്റേറ്റ് വൈസ് ചെയർമാൻ റവ. തോമസ് എം പുളിവേലിൽ , വൈസ് പ്രസിഡൻ്റുമാരായ റവ. ഷാജി ജെ ജോർജ്, പാസ്റ്റർ ഏബ്രാഹാം വർഗ്ഗീസ്, ഫാ.ബിജോയി തുണ്ടിയത്ത് , സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ മാത്യൂസൻ പി തോമസ്, ഡിസ്ട്രിക്റ്റ് കോ ഓർഡിനേറ്റേഴ്സ് റവ.ഡോ ആർ ആർ തോമസ് വട്ടപ്പറമ്പിൽ, ബാബു വെമ്മേലി, കമ്മറ്റി അംഗങ്ങളായി ജോൺ മാത്യു , റോയി തോമസ് ,സജി വർഗ്ഗീസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


