ഡോ .എം. എസ്. സുനിലിന്റെ 366- മത് സ്നേഹഭവനം ക്രിസ്മസ് സമ്മാനമായി അംബിക ദേവിക്കും കുടുംബത്തിനും

Pathanamthitta

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 366 -മത് സ്നേഹഭവനം ജോൺ നീത ദമ്പതികളുടെ സഹായത്താൽ ചിറ്റാർ മണക്കയത്ത് അംബിക ദേവിക്കും കുടുംബത്തിനും ആയി ക്രിസ്മസ് സമ്മാനമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതിരുന്ന കൊല്ലം പെരുമ്പുഴ സ്വദേശിയായ വിധവയായ അംബിക ദേവിയും മകനും സ്വന്തമായി വീട് സ്ഥലമോ ഇല്ലാതെ പോകുവാൻ ഇടമില്ലാതെ കഴിയുന്ന അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി അഞ്ച് സെൻറ് സ്ഥലം ചിറ്റാർ മണക്കയത്ത് ദാനമായി നൽകുകയും അതിൽ ജോണിന്റെ സഹായത്താൽ ഒരു മുറിയും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ ഒരു വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ശൈലജ .ബീ. വി. , മുൻ മെമ്പർ നിഷ അഭിലാഷ്., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ .,അനു. എ., രതീഷ്. ആർ. എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 366 -മത് സ്നേഹഭവനത്തിൻറെ താക്കോൽദാനച്ചടങ്ങ് ഡോ. എം. എസ്. സുനിൽ നിർവഹിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *