പത്തനംതിട്ട – കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ജൂൺ 22 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മണിയാർ ബാരേജിലെ ജലനിരപ്പ് സുരക്ഷതമായി നിലനിർത്തുന്നതിന് ജൂൺ 22 വരെ ബാരേജിൽ നിലവിലുള്ള അഞ്ച് സ്പിൽവേ ഷട്ടറുകളും പരമാവധി 100 സെന്റി മീറ്റർ വരെ ഉയർത്തി കക്കാട്ടാറിലേയ്ക്ക് ജലം തുറന്നവിടേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇതുമൂലം കക്കാട്ടാറിൽ 50 സെ.മീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും മണിയാർ, വടശ്ശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

