ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് “സമധ്വ 2025” ആരംഭിച്ചു.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉള്ള ഈ വർഷത്തെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് “സമധ്വ 2025” ആരംഭിച്ചു പത്തനംതിട്ട അഡി. എസ്. പി. ബേബി പി.വി (ജില്ലാ നോഡൽ ഓഫീസർ എസ്. പി. സി. പ്രൊജക്ട്) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വ്യക്തിത്യ വികസനത്തിൽ എസ്.പി.സി വഹിക്കുന്ന പങ്ക് വിദ്യാർത്ഥികൾ നിർവഹിക്കേണ്ട സാമൂഹിക ഉത്തരവാദിത്തം രാഷ്ട്ര നിർമ്മിതിയിൽ വിദ്യാർത്ഥികളുടെ പങ്ക് ഇവയെ പറ്റി അഡി. എസ്. പി. ഓർമിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യൂ സ്‌കറിയ അദ്ധ്യഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ സി.കെ അർജ്ജുനൻ, സ്ക്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ. ജോൺ പോൾ മാത്യു. ട്രാഫിക്ക് എസ്.ഐ അജി. ശാമുവേൽ, എസ്.ഐ, രാജേഷ്.കെ സിവിൽ പോലീസ് ഓഫീസർ, അയന മറിയം ജേക്കബ് പ്ലറ്റൂൺ ലീഡർ, സി.പി.ഓ.മിന്റോ വി.റ്റി, എ.സി.പി.ഓ.മേരി മത്തായി എന്നിവർ പ്രസംഗിച്ചു. 3 ദിവസങ്ങളിൽ ആയി നടക്കുന്ന ക്യാമ്പിൽ ജൻഡർ ഇക്വാളിറ്റി, സെൽഫ് ഡിഫൻസ്,സൈബർ സുരക്ഷ, വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി പ്രാജക്ട്, യോഗ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *