പത്തനംതിട്ട: രാഷ്ട്രീയ നേതാവ് എന്നതിലുപരി സാമൂഹിക സേവനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ നേതാവാണ് തോമസ് ചാണ്ടി എന്ന് എൻ സി പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്. എൻ സി പി മുൻ സംസ്ഥാന പ്രസിഡണ്ടും, മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ സി പി (എസ്) ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ അധ്യക്ഷത വഹിച്ചു. ജോസ് കുറഞ്ഞൂർ, എം മുഹമ്മദ് സാലി, വർഗീസ് മാത്യു, സുബിൻ വർഗീസ് സാബുഖാൻ, സുനിൽ മംഗലത്ത്, നാസർ കോന്നി, സന്തോഷ് സൗപർണിക, രഞ്ജിത്ത് പാറക്കൽ, പത്മ ഗിരീഷ്, അഡ്വ. നൈസ്സാം മുഹമ്മദ്, അഡ്വ. കോശി കുഞ്ഞ്, മാത്യു മലയാലപ്പുഴ എന്നിവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ:
തോമസ് ചാണ്ടി അനുസ്മരണയോഗം എൻ സി പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്യുന്നു
What do you feel about this post?
Like
Love
Happy
Haha
Sad

