വേഗതയുടെ രാജകുമാരി നന്ദന, കൂട്ടുകാരികൾക്കൊപ്പം ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി.

Sports

ലക്‌നൗ – ഇന്ന് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നോവിൽ വെച്ച് നടന്ന 69 മത് ദേശീയ സ്‌കൂൾ കായിക മത്സരത്തിൽ 4 x 100 മീറ്റർ റിലേയിൽ കേരളത്തിന് വേണ്ടി ആദ്യ സ്വർണ്ണം നേടിയ ജൂനിയർ ആൺകുട്ടികളുടെ ടീമിന് പിന്നാലെ പെൺകുട്ടികളുടെ ടീമും സ്വർണ്ണം കരസ്ഥമാക്കിയിരിക്കുകയാണ്. ഒന്നാം ലാപ്പിൽ ഓടി തുടക്കമിട്ട നന്ദന അജിൽ പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട സ്വദേശിനിയാണ്. ഇലവുംതിട്ട അയത്തിൽ ആമുരുപ്പേൽ വീട്ടിൽ അജിലിന്റെയും, ജയാ മുരളിയുടെയും മകൾ. നന്ദന ഇപ്പോൾ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. 100 മീറ്റർ ഓട്ട മത്സരങ്ങളിൽ ഈ വേഗതയുടെ രാജകുമാരിക്ക് നിരവധി സമ്മാനങ്ങളാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാന സ്‌കൂൾ മേളയിൽ മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടമായത്.

രണ്ടാം ലാപ്പിൽ ഓടിയത് കാസർഗോഡ് സ്വദേശിനിയായ ജിഷ ജിനിൽ ആണ്. കുട്ടിയും ജി.വി രാജ സ്പോർട്ട്സ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. മൂന്നാമത് ഓടിയത് കണ്ണൂർ സ്വദേശിനിയായ മിധുന ടി.പി യും, നാലാമത് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദ വി ബിജുവും ആണ് . കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ്. കുട്ടികൾ മത്സരത്തിന് ശേഷം തണുപ്പ് കാരണം മുറികളിൽ വിശ്രമിക്കുകയാണ്. ടീം മീറ്റിങും നടക്കുന്നു. കേരളത്തെ പ്രതിനിധീകരിച്ചു സ്വർണ്ണം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. അഭിമാനമാണ് ഈ നാടിനു നിങ്ങളെയോർത്ത് ..!!

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

ടീം കേരളം പകർത്തിയ വീഡിയോ.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *