കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ വാർഷിക പൊതുയോഗം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ വാർഷിക പൊതുയോഗം ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ സുനിത ബിജു വിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട വൈഎം സി എ ഹാളിൽ വച്ചു നടത്തപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി നവാസ് കെ കെ സ്വാഗതം ആശംസിക്കുകയും സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്‌ പ്രസാദ് ആനന്ദഭവൻ യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എം രാജ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ റിട്ടേണിങ് ഓഫീസറുമായ വി ടി ഹരിഹരൻ പുതിയ ഭാരവാഹികളുടെ പാനൽ യോഗത്തിൽ അവതരിപ്പിക്കുകയും അംഗങ്ങൾ പാസ്സാക്കുകയും ചെയ്തു. പുതിയ ജില്ലാ പ്രസിഡന്റ്‌ മാണിക്കം കോന്നി, ജില്ലാ സെക്രട്ടറി ഉല്ലാസ് എം കെ, , ജില്ലാ ട്രഷറര്‍ രാജേഷ് ജി നായർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ . സുനിത ബിജു, വെറൈറ്റി ഫാസ്റ്റ് ഫുഡ്‌, കോഴഞ്ചേരി എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബെന്നി, ആഷ, എൻ കെ നന്ദകുമാർ, സന്തോഷ്‌ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ്‌ സക്കീർ ശാന്തി എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു. യോഗത്തിന് ജില്ലാ ട്രഷറര്‍ രാജേഷ് ജി നായർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *