കേരളം തഴഞ്ഞ കോന്നിക്കാരൻ മാധവ് മനോജ് നായർ യുഎഇ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടി :

Sports Pathanamthitta

കോന്നി: യു.എ.ഇ ദേശീയ അണ്ടർ 19 ടീമിൽ ഇടം നേടി മാധവ് മനോജ് നായർ. കൊന്നപ്പാറ ശാന്തിഭവനത്തിൽ മനോജ് കുമാറിന്റെയും ജയലക്ഷ്മിയുടെയും മകനാണ് മാധവ്. ഇന്നലെ മുതൽ ആരംഭിച്ച ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിലാണ് മാധവ് ഇടം നേടിയത്. ഇന്ത്യയ്ക്കായി കളിക്കണം എന്ന ആഗ്രഹത്തിൽ ബാല്യകാലം മുതലേ പരിശീലനം ആരംഭിച്ച മാധവിന് മൂന്നു വർഷം മുൻപ് കേരളാ അണ്ടർ 16 ടീമിൽ ഇടം ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ അവസരം നിഷേധിച്ചു. തിരികെ ഷാർജയിലെത്തി എസിഇ ക്രിക്കറ്റ് സ്‌കൂളിൽ കോച്ച് അരുണിന്റെ കീഴിൽ പരിശീലനം തുടർന്ന മാധവിനെ തേടിയിപ്പോൾ അർഹിച്ച അംഗീകാരങ്ങൾ എത്തുകയാണ്. ക്രിക്കറ്റിനോട് ബാല്യം മുതൽ തോന്നിയ ഇഷ്ടമാണ് ഇപ്പോൾ സഫലീകരിക്കുന്നത്. മാധവിന്റെ ക്രിക്കറ്റിനോട് ഉള്ള ഇഷ്ടം കണ്ടറിഞ്ഞ മാതാപിതാക്കളും എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *