പോലീസ് സ്‌റ്റേഷനകത്ത് അതിക്രമം കാട്ടി പൊതുമുതലുകൾ നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

Crime
Print Friendly, PDF & Email

റാന്നി – പോലീസുദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിക്കുകയും പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടി പൊതുമുതലുകൾ നശിപ്പിക്കുയും ചെയ്ത കേസിൽ പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമൺ സ്വദേശിയായ കണ്ണാട്ടുതറയിൽ വീട്ടിൽ വിഷ്ണു എൻ.എസ് (37)ആണ് അറസ്റ്റിലായത്. മാടമൺ എന്ന സ്ഥലത്ത് വഴിയാത്രക്കാരുടെയും മറ്റും സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്ന തരത്തിൽ പ്രതി പൊതുജനശല്യമുണ്ടാക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസിനു നേരെ അസഭ്യം വിളിച്ച് കൊണ്ട് ദേഹോപദ്രവം ഏല്പിക്കുകയായിരുന്നു.തുടർന്ന് പ്രതിയെ പെരുനാട് എ.എസ്.ഐ.സണ്ണി, എസ്.സി.പി.ഒ പ്രസാദ് സി.പി.ഒ മാരായ,സുകേഷ്,വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ജീപ്പിൽ കയറിയ പ്രതി വീണ്ടും ആക്രമാസക്തനായി ജീപ്പിനുളളിൽ കിടന്ന ഹെൽമെറ്റുകൾ ചവിട്ടിപ്പൊട്ടിക്കുകയും സ്റ്റേഷനിലെത്തിയസമയം സ്റ്റേഷനിനുള്ളിൽ ഉപയോഗത്തിലിരുന്ന തടിനിർമ്മിതമായ മേശ പൊക്കിയെടുത്ത് തറയിലടിച്ച് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി പെരുനാട് പോലീസ് സ്റ്റേഷൻ റൌഡി ലിസ്റ്റിൽപ്പെട്ടയാളാണ് . പെരുനാട് പോലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുളളയാളാണ് ടി പ്രതി .കൂടാതെ റാന്നി പോലീസ് സ്റ്റേഷനിൽ പോലീസുദ്യോഗസ്ഥരെ ചീത്തവിളിക്കുകയും ഭീഷണപ്പെടുത്തി ഡ്യൂട്ടിയ്ക്ക് തടസ്സം സൃഷ്ടിച്ച കേസിലെയും പ്രതിയാണ് .

Leave a Reply

Your email address will not be published. Required fields are marked *