കുറവാ സംഘം ആലപ്പുഴയിലും എത്തിയോ ; ജാഗ്രത നിർദേശവുമായി പോലീസ്

Crime Alappuzha
Print Friendly, PDF & Email

ആലപ്പുഴ: തമിഴ്നാട്ടിലെ അതിക്രൂരൻമാരായ മോഷണസംഘമായ കുറവാ സംഘം കേരളത്തിൽ എത്തിയതായി സൂചന. മുഖം മറച്ച്‌ അർദ്ധനഗ്നരായി അർദ്ധരാത്രിയിൽ ആണ് ഈ സംഘം മോഷണത്തിനെത്തുക. ശരീരത്തിൽ എണ്ണയും, കരിയും തേച്ച് കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്യും. പുറത്തിറങ്ങുന്ന വീട്ടുകാരെ ക്രൂരമായി ആക്രമിച്ചു കവർച്ച നടത്തുക എന്നതാണ് പതിവ്. ആലപ്പുഴയിൽ കുറുവ മോഷണസംഘം എത്തിയതായി സൂചനയുണ്ടന്ന് പോലീസ് സ്ഥിരീകരിക്കുന്നു.

പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിൽ കവർച്ചയ്ക്ക് ഇറങ്ങും. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും ഇവർ ശ്രമിച്ചേക്കുമെന്നും പൊലീസ് പറയുന്നു. കവർച്ചയ്ക്ക് ശേഷം തിരുനേൽവേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവർ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കിൽ പാലങ്ങൾക്കടിയിലോ ആണ് തമ്പടിക്കുക. ചെറുപ്പക്കാർ മുതൽ 55 പിന്നിട്ടവരും സംഘത്തിലുണ്ട്. എന്തായാലും ജാഗ്രത പുലർത്തുന്നത് നല്ലതാണ്. !!

Leave a Reply

Your email address will not be published. Required fields are marked *