തദ്ദേശ തിരഞ്ഞെടുപ്പ് : അവധികൾ പ്രഖ്യാപിച്ചു

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. ഡിസംബർ 9ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങൾക്കും  ഡിസംബർ 11ന്  തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിലെ * *സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
നേരത്തെ ഡിസംബർ 2ന് പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയ്ക്ക് ജില്ല തിരിച്ച് അവധി  പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *