നിസാം റാവുത്തർ സ്മാരക രണ്ടാമത് പുരസ്കാരം സംവിധായകൻ കെ. സതീഷിന് .

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സാഹിത്യക്കാരനും സിനിമ തിരക്കഥാകൃത്തുമായ നിസാം റാവുത്തറിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ സിനിമാ തിരക്കഥാകൃത്തിനുള്ള രണ്ടാമത് പുരസ്കാരം പ്രശ്സത തിരക്കഥാകൃത്തും സംവിധായകനുമായ കെ.സതീഷിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോയും കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു

കെ. സതീഷ് അസിസ്റ്റൻ്റ് ഡയറ്കടറായും അസോസിയേറ്റ് ഡയറ്കടറായും ഇരുപത്തിയഞ്ചിൽ പരം വർഷങ്ങളായി പ്രവർത്തിച്ച് വരുന്നു. നാൽപതിൽപരം സിനിമകളിൽ വർക്ക് ചെയ്തു.സത്യമേവ ജയതെ , മിസ്റ്റർ ബ്രഹ്മാചാരി , ജൂനിയർ സീനിയർ , പകൽ , നോട്ടം , നഗരം എന്നി സിനിമകളുടെ അസോസിയേറ്റ് ഡയറ്കടറായും കടാക്ഷം , ഉലകം ചുറ്റും വാലിബൻ , ലക്കി സ്റ്റാർ , എക്സേപ്പ് ഫ്രം ഉഗാണ്ട , സാൾട്ട് മാംഗോ ട്രീ , ആദം ജോൺ , കല്യാണം എന്നി സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറ്കടറും ആയിരുന്നു കെ. സതീഷ് .

അദ്ദേഹം തിരക്കഥെയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ” ടുമെൻ ” . ജീവിത ത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള രണ്ട് മനുഷ്യരുടെ കഥയാണ് ” ടുമെൻ ” ഇവർ പരസ്പരം വിശദികരിക്കാനാകാത്തവിധം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ബക്രീദിൻ്റെ തലേന്ന് മുതൽ ബക്രീദിൻ്റെ പ്രഭാതം വരെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് ” ടു മെൻ ” സിനിമയുടെ പ്രമേയം . ഏഴാമത് ആർട്ട് ഇൻഡിപെൻഡൻസ് ഇൻ്റർനാഷണൽ , ചിത്തിരം ഇൻ്റർനാഷണൽ, രാമേശ്വരം ഇൻ്റർനാഷണൽ , സംസ്കാര ഫിലിം ഫെസ്റ്റിവലികളിൽ നിന്ന് വിവിധ പുരസ്കാര ങ്ങൾ ഈ ചിത്രം നേടിയിരുന്നു .

നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാം ആയിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാവ്. പത്തനംതിട്ട ശാന്തി റസിഡൻസിയിൽ മാർച്ച് ആറിന് വൈകിട്ട് നാലിന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *