താമരശ്ശേരി ചുരത്തിൽ നാളെ (വെള്ളി) മുതൽ ഗതാഗത നിയന്ത്രണം

Wayanad
Print Friendly, PDF & Email

വയനാട് – റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാൽ നാളെ (ഡിസംബർ 5) മുതൽ ചുരം വഴിയുള്ള ഗതാഗതം നിയന്ത്രിക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് ആറു മണി വരെ മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തിവിടില്ല. ഇവ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടും. ചെറുവാഹനങ്ങൾ ഇടവിട്ട സമയങ്ങളിൽ മാത്രമേ ചുരംവഴി കടത്തിവിടൂവെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *