പള്ളിക്കെട്ട് ശബരിമലയ്ക്ക്… അയ്യന് സംഗീത വിരുന്നൊരുക്കി ഗോകുൽദാസും സംഘവും

Music Pathanamthitta

സന്നിധാനം – വീരമണിയുടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന ഗാനം നാദസ്വരത്തിലൂടെ സന്നിധാനത്ത് വീണ്ടും അലയടിച്ചപ്പോൾ അയ്യനെകാണാൻ മലകയറിയ ക്ഷീണം മറന്ന് ആസ്വദിച്ച് തീർഥാടകർ. കോട്ടയം നെടുംകുന്നം സ്വദേശി ഗോകുൽദാസും സംഘവുമാണ് അയ്യന് സംഗീത വിരുന്നൊരുക്കിയത്. ഭക്തിഗാനങ്ങളും ചലിച്ചിത്രഗാനങ്ങളും കോർത്തിണക്കിയുള്ള നാദസംഗമം ഫ്യൂഷൻ ഷോയാണ് ഇവർ വലിയനടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചത്. അദ്യമായാണ് ശബരിമലയിൽ ഗാനാർച്ചന നടത്തുന്നതെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായെന്നും ഗോകുൽദാസ് പറഞ്ഞു. രണ്ട് വർഷം മുൻപ് നീണ്ടൂർ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ 12 മണിക്കൂർ തുടർച്ചായി നാദസ്വരം വായിച്ച് ഗോകുൽദാസ് ശ്രദ്ധ നേടിയിട്ടുണ്ട്. നിലവിൽ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനാണ്. അച്ഛൻ നെടുംകുന്നം മോഹൻദാസാണ് ആദ്യഗുരു. ഗോകുൽദാസിനോടൊപ്പം സന്തോഷ് തോട്ടക്കാട് (തവിൽ), സതീഷ് കൃഷ്ണ റാന്നി (വയലിൻ), രമേശ് വണ്ടാനം (കീബോർഡ്), വികാസ് വി.അടൂർ (തബല), സൂരജ് ബാബു ആറന്മുള (ധോലക്ക്) എന്നിവരും ഗാനാർച്ചനയിൽ ഭാഗമായി

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *