നവംബർ 28. ഇന്ന് മല ചവിട്ടിയത് 79,442 പേർ ; 11 ലക്ഷം പിന്നിട്ട് ഭക്തജന പ്രവാഹം

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – ഈ തീർത്ഥാടനകാലത്ത് ശബരിമല ദർശനം നടത്തിയ ഭക്തരുടെ എണ്ണം പതിനൊന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 11,17450 തീർത്ഥാടകരാണ് നവംബർ 28 വൈകിട്ട് ഏഴ് മണി വരെ ദർശനം നടത്തിയത്. മണ്ഡലകാലം തുടങ്ങി 13-ാം ദിവസമായ വെള്ളിയാഴ്ച്ച പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 79442 പേർ മല കയറി. കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിനാൽ തുടരുന്ന തിരക്കിലും സുഖദർശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീർത്ഥാടകർ മലയിറങ്ങുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാൽ അധികനേരം കാത്തുനിൽക്കാതെ തന്നെ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കാൻ കഴിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *