ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. കിടങ്ങന്നൂര്‍ ഗവ.എസ്എന്‍ഡിപി സ്‌കൂള്‍, തിരുമൂലപുരം ബാലികാമഠം സ്‌കൂള്‍, തിരുമൂലപുരം സെന്റ്.തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുമൂലപുരം എസ്.എന്‍.വി.എച്ച്.എസ് സ്‌കൂള്‍, തിരുമൂലപുരം തിരുമൂലവിലാസം യുപി സ്‌കൂള്‍, മല്ലപ്പള്ളി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലാണ് ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തിയത്.

ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളില്‍ മികച്ച ക്രമീകരണങ്ങളും ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ഡെപ്യുട്ടി കളക്ടര്‍ ബി. ജ്യോതി, തഹസില്‍ദാര്‍മാരായ പി.എ. സുനില്‍, പി.ഡി. മനോഹരന്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ജയദീപ്, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, വില്ലേജ് ഓഫീസര്‍മാരായ ജി. സന്തോഷ് കുമാര്‍, എം.ആര്‍. രാജേഷ്, മഞ്ജുലാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *