രാഹുലിനെതിരായ പരാതിയിൽ സർക്കാർ നിലപാട് സ്വീകരിക്കട്ടെ : അഡ്വ. ഓ.ജെ. ജനീഷ്

Pathanamthitta Politics
Print Friendly, PDF & Email

അടൂര്‍ – രാഹുലിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കട്ടെ എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഓ.ജെ.ജനീഷ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കോര്‍ട്ടിലാണ് കാര്യങ്ങള്‍. പരാതിക്കാരിയുടെ സദാചാരത്തെ യൂത്ത് കോണ്‍ഗ്രസ് ചോദ്യം ചെയ്യില്ല. രാഹുല്‍ കുറ്റക്കാരന്‍ എങ്കില്‍ നടപടിയെടുക്കണം. പാര്‍ട്ടി നേരത്തെ നടപടിയെടുത്തു കഴിഞ്ഞതാണ്. കോടതിയാണ് ശിക്ഷ വിധിക്കേണ്ടത്. എല്ലാം നിയമത്തിന്റെ വഴിക്ക് വിടുന്നു. പരാതിക്കാരിക്ക് നീതി കിട്ടുന്ന നടപടികളുമായി സര്‍ക്കാറിന് മുന്നോട്ട് പോകാം. അതിന് യൂത്ത് കോണ്‍ഗ്രസ് എതിരു നില്‍ക്കില്ല. മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സംരക്ഷണം തീര്‍ക്കാന്‍ വേണ്ടി സി.പി.എം ഇറങ്ങിയത് പോലെ ഞങ്ങള്‍ ഇറങ്ങില്ലെന്നും ജനീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *