കെസിസി തണ്ണിത്തോട് സോൺ എക്യുമെനിക്കൽ പ്രയർ ഫെലോഷിപ്പ്

Pathanamthitta

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ സോണിലേ വിവിധ സഭകളുടെ ഒത്തുചേരലും, എക്യുമെനിക്കൽ പ്രയർ ഫെലോഷിപ്പും തണ്ണിത്തോട് ബഥേൽ മാർത്തോമ്മ പള്ളിയിൽ വെച്ച് നടന്നു. കെ സി സി ക്ലർജി കമ്മിഷൻ ചെയർമാൻ ഫാദർ ജോൺ പീറ്റർ മീറ്റിംഗിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ മുഖ്യ അതിഥിയായും വചനശൂശ്രൂഷയും മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത പ്രൊക്യുറേറ്റർ റവ ഫാദർ എബ്രാഹാം മേപ്പുറത്ത് നിർവഹിച്ചു. കെ സി സി സോൺ പ്രസിഡൻ്റെ റവ ഡെയിൻസ് പി സാമുവേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഫാദർ ഓ എം ശാമുവേൽ, ഫാദർ എബി എ തോമസ്, ഫാദർ പ്രിൻസ് സി എം, റവ അൻ്റോ അച്ചൻകുഞ്ഞ്, ഫാദർ സിനോയ് ടി തോമസ്, റവ ഡീക്കൻ ജെറിൻ കെ മാത്യു, സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ എൻ എം മത്തായി, കെ സി സി എക്സിക്യൂട്ടിവ് അംഗങ്ങളായ ജോയിക്കുട്ടി ചേടിയത്ത്, കെ വി സാമുവേൽ, ഇടിച്ചാണ്ടി മാത്യു, പ്രിൻസി ഗോസ്, റൂബി സ്കറിയ,ബ്ലെസൻ മാത്യു ഷിജു മാത്യു, ജോൺ അയിന വിളയിൽ, ടി എം വർഗ്ഗീസ്, കെ റ്റി സാമുവേൽ കുളത്തിങ്കൽ, കെ ജി പൊന്നച്ചൻ, ജോയൽ പി ജിജി , സോണിലെ വിവിധ ഇടവകളിലെ ഭാരവാഹികൾ സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു ഗാന ശൂശ്രൂഷയ്ക്ക് തേക്കുതോട് സെൻ്റ് മാർത്തോമ്മ ഇടവക നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *