പ്രകൃതി സംരക്ഷണം മനുഷ്യ ധർമ്മം ; തിരുവല്ലയിൽ തണ്ണീർക്കുടം സ്ഥാപിച്ചു മാതൃകയായി തപസ്യ

Kerala Pathanamthitta

തിരുവല്ലാ:- പ്രകൃതി സംരക്ഷണം മനുഷ്യ ധർമ്മം ആണെന്നും പ്രകൃതിയെ സംരംക്ഷിച്ചില്ലെങ്കിൽ മനുഷ്യന്റെ ആവാസ വ്യവസ്ഥിതിയ്ക്ക് തന്നെ ആയത് ബുദ്ധിമുട്ട് ആകുമെന്നും പറവകളും ജീവജാലങ്ങളും വൃക്ഷങ്ങളും എല്ലാം സംരംക്ഷിക്കേണ്ടത് ഓരോ മനുഷ്യരുടേയും ഉത്തരവാദിത്വമായി അവർ സ്വയം മനസിലാക്കി മൊത്തത്തിൽ പ്രകൃതി സംരംക്ഷണം മനുഷ്യന്റെ കടമയായി മുന്നോട്ട് കൊണ്ടുപോകണമെന്നും പരിസ്ഥിതി സംരംക്ഷണ സമിതി മേഖലാ സംയോജകനും തിരുവല്ലാ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൂടിയായ അഡ്വ. എസ്സ്.എൻ ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു.

പറവകൾക്കൊരു തണ്ണീർക്കുടം എന്ന പേരിൽ തപസ്യ കലാ സാഹിത്യ വേദി തിരുവല്ലാ നഗർ സമിതിയുടെ നേതൃത്വത്തിൽ തിരുവല്ലാ സത്രം അങ്കണത്തിൽ തണ്ണീർക്കുടം സ്ഥാപിക്കുന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രൻ പൂമരത്തണലിന്റെ പക്കൽ നിന്നും ആദ്യ തണ്ണീർക്കുടം തിരുവല്ലാ സബ്ബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ഐ.എ.എസ്സ്. ഏറ്റുവാങ്ങി തിരുവല്ലാ സത്രം അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സ്ഥാപിച്ച് പദ്ധതി ഉത്ഘാടനം ചെയ്തു.

 

തപസ്യ തിരുവല്ലാ നഗർ സമിതി പ്രസിഡന്റ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരനും മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കൂടിയായ സി.കെ. വിശ്വനാഥൻ, തിരുവല്ലാ അമൃതാനന്ദമയി മഠം മഠാധിപതി സംപൂജ്യ ഭവ്യാമൃത പ്രാണ, തിരുവല്ലാ പോലീസ് പ്രൊ ബെഷനറി സബ്ബ് ഇൻസ്പെക്ടർ ശ്രീ. രാഹുൽ , തിരുവല്ലാ ഫയർ സ്റ്റേഷൻ മേധാവി ശംഭു നമ്പൂതിരി, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അഡ്വ. അൻസിൽ സഖറിയാ ,തിരുവല്ലാ കാർഷിക വികസന ബാങ്ക്‌ പ്രസിഡന്റ് അഡ്വ.കെ. പ്രകാശ്‌ ബാബു, ശ്രീ. കെ.ആർ. പ്രതാപചന്ദ്രവർമ്മ, തിരുവല്ലാ മുൻസിപ്പൽ കൗൺസിലർ ശ്രീ. സുരേഷ് കാവുംഭാഗം,തിരുവല്ലാ മുൻ കൗൺസിലർമാരായ ശ്രീ. ഷാജി തിരുവല്ലാ , ശ്രീ. ശ്രീനിവാസ് പുറയാറ്റ്, തിരുവല്ലാ മർച്ചെന്റ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ എം.സലിം, പരുമല ദേവസ്വം ബോർഡ് കോളേജ് റിട്ട. പ്രൊഫസർ ബാലചന്ദ്രൻ , തുകലശ്ശേരി മഹാദേവ ക്ഷേത്രം പ്രസിഡന്റ് ശ്രീ.കെ..പി. രഘുകുമാർ , , പരിസ്ഥിതി പ്രവർത്തകരായ ശ്രീ. ക്രിസ്റ്റഫർ , ശ്രീ. സന്തോഷ് മംഗലശ്ശേരിൽ, മതിൽ ഭാഗം ഓട്ടോറിക്ഷാ തൊഴിലാളികളെ പ്രതിനിധീകരിച്ച് ശ്രീ സന്തോഷ് യോഹന്നാൻ പൂക്കണ്ടത്തിൽ, , അഡ്വ.ജി.നരേഷ് , രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഖണ്ഡ് സംഘചാലക്‌ ശ്രീ.കെ. സന്തോഷ്, വിഭാഗ് കാര്യവാഹക് ശ്രീ.ജി. വിനു , സേവാഭാരതി തിരുവല്ലാ താലൂക്ക് അദ്ധ്യക്ഷൻ ശ്രീ. അനിൽ ജി.നായർ , തപസ്യ ഭാരവാഹികളായ ശ്രീ.അഹമ്മദ്‌ കബീർ, ശ്രീ പി.വി. ജഗദാനന്ദ്, ശ്രീ.ഉണ്ണികൃഷ്ണൻ വസുദേവം, ശ്രീമതി ശ്രീദേവി മഹേശ്വർ, ശ്രീമതി ബിന്ദു സജീവ്‌, , ഡോ. കളരിയ്ക്കൽ ശ്രീകുമാർ , ശ്രീ മുരളീധരൻ പിള്ള ,,ശ്രീ. സന്തോഷ് സദാശിവ മഠം, ക്ഷേത്ര ശില്പി ശ്രീ. വിഷ്ണു പി.എം. , ശ്രീമതി രാജലക്ഷ്മി, ശ്രീ.ചന്ദ്ര മോഹൻ തുടങ്ങി കലാ – സാംസ്ക്കാരിക- മേഖലകളിലുളള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സബ്ബ് കളക്ടറിൽ നിന്നും തണ്ണീർക്കുടങ്ങൾ ഏറ്റുവാങ്ങി സംസാരിച്ചു.
.
തുടക്കം എന്ന നിലയിൽ ഉദ്ദേശം മുപ്പതോളം സ്ഥാപനങ്ങൾക്കും , സന്നദ്ധ സംഘടനകൾക്കും മത-സാംസ്ക്കാരിക കേന്ദ്രങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ആണ് തണ്ണീർക്കുടങ്ങൾ വിതരണം നടത്തിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *