രാഹുൽ മാങ്കൂട്ടത്തിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായ അതിജീവിതകളെ കുറിച്ച് അന്വേഷണ സംഘത്തിന് അറിയാം: കെ. സുരേന്ദ്രൻ

Kerala Thrissur

തൃശുർ – രാഹുൽ മാങ്കൂട്ടത്തിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായ അതിജീവിതകളെകുറിച്ച് അന്വേഷണ സംഘത്തിന് അറിയാമെന്ന്ബി ജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരെയൊക്കെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് അറിയാം. എന്നാൽ ഒരിഞ്ച് പോലും അന്വേഷണം മുന്നോട്ട് പോയില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇരകൾ പങ്കു വെക്കപ്പെടുന്ന ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഒരു പെൺകുട്ടി മാത്രമല് ലപീഡിപ്പിക്കപ്പെട്ടത്. നിരവധി ഇരകളുണ്ട്. അതിൽ പലരും പങ്കു വെക്കപ്പെട്ടിട്ടുണ്ട്. ഇത് അന്വേഷിക്കണം.

കോൺഗ്രസിലെ അധോലോകസംഘത്തിലെ പ്രധാനിയാണ് രാഹുൽ മാങ്കൂട്ടം. ഇതിൽ ഇനിയും വൻസ്രാവുകളുണ്ട്. ബ്ലാക്ക്മേയിലിംഗും വീഡിയോദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തലുമൊക്കെ നടന്നിട്ടുണ്ട്. യൂത്ത്കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചവനാണ് രാഹുൽ. അന്ന് രാഹുലിനെ സർക്കാരാണ് സംരക്ഷിച്ചത്. അതു പോലെ ഈ കേസിലും രാഹുലിനെ രക്ഷിക്കാൻ ശ്രമമുണ്ടാകുമോയെന്ന ആശങ്കയുണ്ട്. ഇപ്പോൾ പരാതി കൊടുത്ത പെൺകുട്ടിയെ രാഹുലും സംഘവും ഭീഷണിപ്പെടുത്തി. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് ഉന്നതരാണ്. അതിജീവിതമാരെ പൊലീസ് കണ്ടെത്തണം. സാമൂഹ്യ വിരുദ്ധരുടെ കൂടാരമായി കോൺഗ്രസ് മാറി. കോൺഗ്രസിലെ എല്ലാ പ്രമുഖ നേതാക്കൾക്കും ഇതെല്ലാം അറിയാം. പക്ഷെ കോൺഗ്രസിലെ മാഫിയാ സംഘം എല്ലാവരെയും ആക്രമിക്കുകയാണ്. സംഘടിത പിആർ ആക്രമണത്തിന്റെ പിന്നിൽ രാഹുൽ ഒറ്റയ്ക്കല്ല.

പദ്മകുമാറും വാസുവും പാർട്ടി കേഡർമാരാണ്. അന്വേഷണം തിരഞ്ഞെടുപ്പ് വരെ മാറ്റി വെച്ചത് ഉന്നതർ കുടുങ്ങുന്നത് കൊണ്ടാണ്. കടകംപള്ളിയേയും വാസവനേയും പ്രശാന്തിനെയും ചോദ്യം ചെയ്യാൻ പോലും എസ്.ഐ.ടി തയ്യാറായില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ചേർപ്പ് ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീ. ലോചനൻ അമ്പാട്ടിന്റെ തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ബി.ജെ.പി നേതാവ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *