ഫുജൈറ – സെന്റ് പീറ്റേഴ്സ് യാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ; 14th Harvest Festival (കൊയ്തുത്സവം) പള്ളി അങ്കണത്തിൽവെച്ച് നടത്തപ്പെട്ടു. ഇടവക വികാരി Fr. Eldho John – ന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം Delhi ഭദ്രാസനധിപനും, UAE പത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ കുരിയാക്കോസ് മൊർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മർത്തോമ്മ ഇമാനുവൽ ചർച്ചിലെ Fr..George Philip ആശസംകൾ അർപ്പിച്ചു.
പള്ളി സെക്രട്ടറി, ട്രസ്റ്റി , കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇടവക അംഗങ്ങളും, സഹോദര ദൈവാലങ്ങളിൽ നിന്നും ,രാഷ്ട്രിയ സാമുഹിക സാംസ്‌കാരിക രംഗത്തു നിന്നുള്ള നിരവധിപേർ പങ്കെടുത്തു. കേരള തനിമയാർന്ന ഭക്ഷണവിഭവങ്ങളും തുടർന്ന് Mrs. Lekha അജയ് നയിക്കുന്ന Bullets music Band – ൻ്റെ സംഗീത പരിപാടികളും ആഘോഷങ്ങൾ മികവുറ്റതാക്കി.


