പത്തനംതിട്ട – തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷൻ ഫോമിന്റെ ജോലി 100 ശതമാനം പൂർത്തിയാക്കിയ റാന്നി മണ്ഡലത്തിലെ ബിഎൽഒ എസ് ജെ ജയശ്രീയെ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പഴവങ്ങാടിയിലെ വീട്ടിലെത്തി ആദരിച്ചു. 775 വോട്ടർമാരുടെ എന്യൂമറേഷൻ ഫോം വിതരണം, ശേഖരണം, ഡിജിറ്റലൈസേഷൻ എന്നിവയാണ് ജയശ്രീ പൂർത്തിയാക്കിയത്.
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല 39-ാം നമ്പർ അങ്കണവാടി ടീച്ചറാണ്. 2018 ൽ അങ്കണവാടി ജീവനക്കാരുടെ ആധാർ ലിങ്ക് ചെയുന്ന പ്രക്രിയ ജില്ലയിൽ ആദ്യമായി പൂർത്തിയാക്കി ജില്ലാ ഭരണകൂടത്തിന്റെ ആദരവും മികച്ച അങ്കണവാടി പ്രവർത്തകയ്ക്കുള്ള പഞ്ചായത്ത്തല പുരസ്‌കാരവും ജയശ്രീ നേടിയിട്ടുണ്ട്. വി എസ് സുരേഷാണ് ഭർത്താവ്. ശ്രീലക്ഷ്മി, സൂര്യ ശ്രീ, സൂരജ് എന്നിവർ മക്കളും. ഡെപ്യൂട്ടി കലക്ടർമാരായ ബീന എസ് ഹനീഫ്, ആർ ശ്രീലത, റാന്നി തഹസിൽദാർ ആവിസ് കുമരമണ്ണിൽ എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

