കുറ്റൂർ കിഴക്കേ വീട്ടുകാവിൽ മഹാമൃത്യുഞ്ജയ ഹോമവും ഭാഗവത പാരായണവും

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ചരിത്രപ്രസിദ്ധവും അതിപുരാതനവുമായ കുറ്റൂർ കിഴക്കേ വീട്ടുകാവിൽ മഹാമൃത്യുഞ്ജയ ഹോമവും ഭാഗവത പാരായണം മറ്റെന്നാൾ
( 6/5/25-ചൊവ്വാഴ്ച ) മുതൽ ആരംഭിക്കും. ഇതിനോടൊപ്പം തന്നെ വിഷ്ണു പൂജയും ആവാഹന ചടങ്ങുകളും നടക്കും. തന്ത്രി ആറ്റുപുറത്തില്ലം ബ്രഹ്മശ്രീ. പരമേശ്വരൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. പ്രശസ്ത ജോത്സ്യൻ ബ്രഹ്മശ്രീ. കൃഷ്ണപുരം സുരേഷ് പോറ്റിയുടെയും സാന്നിധ്യവും ചടങ്ങുകൾക്കുണ്ടാകും . കാവിലെ പൂജാരിണി ആയിരുന്ന സ്വാമിനി ജാനകിയമ്മയുടെ സമാധിമണ്ഡപത്തിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ചടങ്ങുകൾ നടക്കുന്നത്.ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്കിടെ കാവിലെ ബാലാലയ പ്രതിഷ്ഠയും നടക്കുമെന്ന് കൺവീനർ വി. ആർ . രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.

ചിത്രങ്ങൾ – കുറ്റൂർ കിഴക്കേ വീട്ടുകാവും, ബ്രഹ്മശ്രീ കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിൽ നടന്ന അഷ്ടമംഗലം ദേവപ്രശ്നം

Leave a Reply

Your email address will not be published. Required fields are marked *