ഏകദിന സംരംഭകത്വ ബോധവത്കരണ സെമിനാർ- പന്തളം , പത്തനംതിട്ട

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം – സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ഭാരത സർക്കാർ MSME മന്ത്രാലയം പന്തളം മൈക്രോ കോളേജിൽ വച്ച് നവംബർ 29 ന് [ ശനിയാഴ്ച] ഒരു ഏകദിന സംരംഭകത്വ ബോധവത്കരണ സെമിനാർ നടത്തുന്നു

കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങുവാനും അവ നടത്തിക്കൊണ്ടു പോകുന്നതിനും വേണ്ടതായ മാർഗ്ഗനിർദ്ദേശങ്ങളും ഈ സെമിനാറിൽ പ്രതിപാദിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും , വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള പദ്ധതികളെക്കുറിച്ചുള്ള ക്ളാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. ഒപ്പം ഓരോ വ്യവസായവും വിജയകരമായി നടത്തിക്കൊണ്ടു പോകുന്നതിനുള്ള ഒരു മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുത്തിയിരിക്കുന്നു. സർക്കാർ നടത്തുന്ന ഈ സൗജന്യ സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അവരുടെ പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ രജിസ്റ്റർ ചെയ്യുക.

പ്രവേശനം സൗജന്യം . മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാണ്

Registration Link-https://forms.gle/wkL5TyffP1feQUnKA

കൂടുതൽ വിവരങ്ങൾക്ക് : G.Sreerampillai, Instructor Program coordinator MSME-Development & Facilitation Office, Ministry of Micro, Small and Medium Enterprises, Ayyanthole P.O, Thrissur; Mob: 9895357217 0487-2360536, 2360686, 2973636,9446438028.

Leave a Reply

Your email address will not be published. Required fields are marked *