സന്നിധാനത്തെ കറവപ്പശുവിന്റെ കാലിൽ പൊട്ടൽ : ചികിൽസ നൽകി വെറ്ററിനറി ഡോക്ടർമാരുടെ സംഘം

Kerala Pathanamthitta

ശബരിമല – സന്നിധാനത്ത് കാലിൽ പരുക്കേറ്റ കറവപ്പശുവിന് ചികിൽസ ലഭ്യമാക്കി വെറ്ററിനറി ഡോക്ടർമാരുടെ സംഘം. സന്നിധാനം ഗോശാലയിലുള്ള ഏഴു വയസ് പ്രായമുള്ള കറവപ്പശുവിനാണ് കാലിലെ കുഴയിലെ പൊട്ടലിന് പ്ലാസ്റ്റർ ഇട്ടത്. രണ്ടു ദിവസം മുൻപ് ശബരീപീഠത്തിനു സമീപം വച്ചാണ് പശുവിന് പരുക്ക് പറ്റിയത്. പശു മുടന്തി നടന്ന് തിരികെ എത്തിയപ്പോഴാണ് പരുക്ക് ഗോശാലയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി ആനന്ദ് ശ്രദ്ധിച്ചത്. പ്രഥമ ശുശ്രൂഷയും വേദന സംഹാരികളും നൽകിയെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ദിലീപിന്റെ നിർദേശപ്രകാരം റാന്നി പെരുനാട് മൃഗാശുപത്രിയിൽ വിവരം അറിയിച്ചു.

ശനിയാഴ്ച രാവിലെ വെറ്ററിനറി സർജൻ ഡോ. അജിത്, പത്തനംതിട്ട മൊബൈൽ സർജിക്കൽ യൂണിറ്റിലെ ഡോ. ജോർജ് മാത്യു, ലൈവ്‌സ്‌റ്റോക്ക് ഇൻസ്‌പെക്ടർ രാഹുൽ, ഡ്രൈവർ സുധി എന്നിവരടങ്ങുന്ന സംഘം സന്നിധാനത്തെത്തി നടത്തിയ പരിശോധനയിൽ പശുവിന്റെ വലത്തേ പിൻകാലിലെ മെറ്റാടാർസൽ അസ്ഥിയുടെ സാൾട്ടർ ഹാരിസ് ഫ്രാക്ചർ എന്ന ഓടിവാണെന്ന് കണ്ടെത്തുകയും തുടർന്ന് പ്ലാസ്റ്റർ ഇടുകയും ചെയ്തു. മൂന്നാഴ്ചയ്ക്കു ശേഷം പ്ലാസ്റ്റർ നീക്കാവുന്നതാണ് എന്നും ഡോക്ടർമാർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *