‘പ്രാണനാഥനും പരമാനന്ദ രസവും ‘ പ്രകാശനം ചെയ്തു.

Pathanamthitta Special
Print Friendly, PDF & Email

പത്തനംതിട്ട – എഴുത്തുകാരനും കേരളകൗമുദി സീനിയർ സബ് എഡിറ്ററുമായ വിനോദ് ഇളകൊള്ളൂർ എഴുതിയ ‘പ്രാണനാഥനും പരമാനന്ദ രസവും ‘ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സൗഹൃദ ചടങ്ങിൽ വെച്ച് യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ പുസ്തക കവർ ഏറ്റുവാങ്ങി. സാഹിത്യ സാംസ്കാരിക ആക്ഷേപ ഹാസ്യ വിമർശനങ്ങളടങ്ങിയ പുസ്തകം സൈന്ധവാ ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. പച്ചമലയാളം മാസികയിൽ വിനോദ് ഇളകൊള്ളൂർ എഴുതുന്ന പംക്തിയിലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ അടങ്ങിയ പുസ്തകം ഉടൻ വിപണിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *