തിരുവല്ല: ഡ്രൈ ഡേയിൽ 12 ലിറ്റർ വിദേശ മദ്യവുമായി കോയിപ്രം സ്വദേശി എക്‌സൈസ് പിടിയിലായി. തൃക്കണ്ണാപുരം പാറയിരിക്കുന്നതിൽ മേപ്പുറത്ത് വീട്ടിൽ എം.ആർ.രാജീവ് (5) ആണ് പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ ജി. പ്രസന്നന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന മദ്യവുമായി ഇയാൾ പിടിയിലായത് . എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എംകെ വേണുഗോപാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത്, അൻസറുദ്ദീൻ, ആര്യ എന്നിവരുടെ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

