തിരുവല്ല – വള്ളംകുളം നന്നൂർ സ്വദേശിയായ ശിവകുമാർ അമൃതകല സോപാന ഗായകൻ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. സംഗീത രചന, സംഗീത സംവിധാനം അടക്കം നിർവ്വഹിച്ചു നിരവധി ഭക്തിഗാന ആൽബങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്, അതിലെ ഒരു ഗാനമായിരുന്നു മുമ്പ് ഹിറ്റായ ” തുളസിക്കതിർ നുള്ളിയെടുത്തു ” എന്ന ഗാനം. കവിയൂർ തോട്ടഭാഗത്ത് നൃത്ത സംഗീത വിദ്യാലയം നടത്തുന്ന അദ്ദേഹം കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം കൂടിയായിരുന്നു. അമൃതകല ക്രിയേഷൻ നൃത്തനാടകരംഗത്തേക്ക് കടക്കുന്നു.. അത്യാധുനിക രംഗസജ്ജീകരണങ്ങൾ ഒരുക്കി കഥ പറയുവാൻ ഇനി അമൃതകല ക്രിയേഷനും… പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് നരിയാപുരം വേണു ഉൾപ്പടെയുള്ള പ്രഗൽഭരെ അണിനിരത്തി ശബ്ദം നൽകിയാണ് “ശിവനേരിയിലെ സിംഹ ഗർജ്ജനം” ഒരുക്കിയിരിക്കുന്നത്.


പുരാണ കഥകളിൽ നിന്നും വേറിട്ട് ചരിത്ര കഥ എന്നതാണ് നൃത്ത നാടക പ്രത്യേകത. ഡോ. മധു മീനച്ചിലാണ് നാടക രചന.
ഗാനങ്ങൾ: രാജീവ് ആലുങ്കൽ
സംഗീതം: അഞ്ചൽ വേണു
റിക്കോർഡിംഗ്: കണ്ണൻ രവീസ്
ഗ്രാഫിക്സ്: ശിവകുമാർ തിരുവല്ല
ഗണേഷ് പ്രഭു സംവിധാനം നിർവഹിക്കുന്ന നൃത്തനാടകം ഡിസംബർ 15 നോട് പുറത്തിറങ്ങും.
കൂടുതൽ വിവരങ്ങൾക്ക്, – 8281254787


