വൈ എം സി എ പ്രാർഥനാ വാരം ശതോത്തര സുവർണ്ണ ജൂബിലി തുടക്കമായി

Pathanamthitta

പത്തനംതിട്ട : അഖില ലോക വൈ എം സി എ പ്രാർഥനാവാരത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിക്ക് പത്തനംതിട്ട സബ് റീജണൽ തലത്തിൽ തുടക്കമായി.
വേദന അനുഭവിക്കുന്നവരുടെ ശബ്ദമായി മാറാൻ വൈ എം സി എ പ്രസ്ഥാനത്തിന് പ്രാർത്ഥനാവാരത്തിൻ്റെ 150 വർഷം പൂർത്തിയാ കുന്ന വേളയിൽ കഴിയണമെന്നു ക്നാനായ അതി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പ്രാർഥനാ ജീവിതത്തിലൂടെ മുന്നേറുവാനും, സമാധാനത്തിൻ്റെയും, ഐക്യ ത്തിൻ്റെയും സന്ദേശ വാഹകരായി മാറണമെന്നും ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു കൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു.
മണ്ണാറകുളഞ്ഞിയിലെ ബെദ്സ്ഥ മാർത്തോമ സെൻ്ററിൽ മുൻ ദേശിയ പ്രസിഡൻറ് ലെബി ഫിലിപ്പ് മാത്യു വിൻറെ അദ്ധ്യക്ഷതയിൽ മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ തോമസ് കോശി പനച്ചമൂട്ടിൽ ജൂബിലി സന്ദേശം നൽകി.
ഫാ ഷൈജു കുര്യൻ , ഡോ പി എസ് മാത്യൂ , ടീ എസ് തോമസ്, മാത്യൂ എബ്രഹാം, എബ്രഹാം സാമുവേൽ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഫെബിൻ ജോർജ് തോമസിനെ കുരിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച് ആദരിച്ചു.
ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രാർഥനാവാരത്തിൻ്റെ സബ് റീജണൽ സമാപനം ശതോത്തര സുവർണ്ണ ജൂബിലി സംഗമത്തോടെ 16 നൂ ഞായറാഴ്ച വൈകിട്ട് 5.30 ന് പത്തനംതിട്ടയിൽ സമാപിക്കും.

ഫോട്ടോ ക്യാപ്ഷൻ
വൈ എം സി എ അഖില ലോക പ്രാർഥനാ വാരം ശതോത്തര സുവർണ്ണ ജൂബിലിയുടെ പത്തനംതിട്ട സബ് റീജിയൺ ഉദ്ഘാടനം ക്നാനായ അതിഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
തോമസ് മാത്യു, എബ്രഹാം സാമുവേൽ, മാത്യൂ എബ്രഹാം, റവ തോമസ് കോശി പനച്ചമൂട്ടിൽ, ലെബി ഫിലിപ് മാത്യൂ റവ ഫാ ഷൈജു കുര്യൻ, ഡോ പി എസ് മാത്യൂ, ടീ എസ് തോമസ് എന്നിവർ സമീപം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *