തിരുവനന്തപുരം : ദേശീയ ഗീതമായ വന്ദേ മാതരത്തിന്റെ 150-മത് വാർഷികത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി നാണയവും സ്റ്റാമ്പും പുറത്തിറക്കി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.. രാവിലെ 9.50ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഗാനാലാപനത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകി.
വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിപാടി ഉദ്ഘാടനം ചെയ്തു.


