വയനാട് – സുൽത്താൻ ബത്തേരിക്ക് സമീപം യുവാവിനെ കടുവ കൊന്നു ഭക്ഷിച്ചു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36) ആണ് മരണപ്പെട്ടത്. യുവാവിന്റെ ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
ശനിയാഴ്ച ഉച്ചയോടെ പശുവിന് പുല്ലുവെട്ടാൻ പോയതായിരുന്നു പ്രജീഷ്. തിരിച്ചെത്താത്തിനെത്തുടർന്ന് സഹോദരൻ അന്വേഷിച്ച് ചെന്നപ്പോഴാണ് വയലിൽ പാതി ഭക്ഷിച്ച നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും 500 മീറ്റർ ദൂരത്തിനുള്ളിൽ വനപ്രദേശമാണ്. കടുവയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രദേശത്ത് എത്തിയിയിട്ടുണ്ട്. ഈ പ്രദേശത്ത് രണ്ട് മാസം മുമ്പ് കടുവശല്യം രുക്ഷമായിരുന്നു. എന്നാൽ, ഒരുജീവൻ കടുവാ ആക്രമമത്തിൽ നഷ്ടമാകുന്നത് ഇതാദ്യമായാണ്. പ്രജീഷിനെ കടുവ ആക്രമിച്ചു കൊന്നതിന്റെ നടുക്കം നാട്ടുകാർക്ക് വിട്ടുമാറിയിട്ടില്ല. കടുവയെ പിടികൂടാൻ നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി ശശീന്ദ്രൻ അറിയിച്ചു.


