ഇതാരാ മോനേ, റോഡിലെല്ലാം കാണുന്നേ, പുതിയ സിനിമാ നടനാണോ ? എന്നോട് മെഴുവേലി ഉത്തമൻ ചേട്ടന്റെ സഹധർമ്മിണി ശ്യാമള ചേച്ചി രാവിലെ കടയിൽ ചെന്നപ്പോൾ ഉള്ള ചോദ്യം..!! രാവിലെ നടക്കാനിറങ്ങിയപ്പോൾ റോഡിലാകെ പോസ്റ്റർ കണ്ടു പലർക്കും സംശയം. ഇലവുംതിട്ടയിലെ ദിലീപും, ഒപ്പമുണ്ടായിരുന്ന ഷിബിനും ഒക്കെ ചോദിച്ചു. ആറന്മുളയിലെയും പരിസര പഞ്ചായത്തുകളിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജയകുമാർ വല്ലുഴത്തിൽ നേതൃത്വം നൽകുന്ന വികസന വേദി. ? പത്തനംതിട്ടയുടെ വികസനത്തിനായി ജനകീയ കോൺക്ലേവ്. ? ഒന്നാംഘട്ടം നവംബർ 12 മുതൽ 18 വരെ ആറന്മുളയിലെയും പരിസര പ്രദേശങ്ങളിലും എന്നാണു പോസ്റ്ററിലെ ഉള്ളടക്കം. ആരാണീ അജയകുമാർ വല്ലുഴത്തിൽ ? എനിക്കറിയാവുന്ന അജയകുമാർ വല്ലുഴത്തിലിനെക്കുറിച്ചു എഴുതണമെന്ന് തോന്നി. പലരുടെയും സംശയം മാറാൻ ഇത് സഹായിച്ചേക്കും.


പുല്ലാട് വല്ലുഴത്തിൽ വീട്ടിലെ അജയകുമാർ. പണ്ടുകാലം മുതൽക്കേ അഭിവൃദ്ധിയുള്ള കർഷക കുടുംബം. ഇന്നും കൃഷിയും, പശുക്കൾ അടക്കമുള്ള വളർത്തു മൃഗങ്ങളുടെ പരിപാലനവും തുടരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നാടൻ പശു സംരക്ഷകനും, പരിപാലകനും കൂടിയാണ് അജയകുമാർ വല്ലുഴത്തിൽ. ഏതാണ്ട് 600 ൽ കൂടുതൽ വിവിധയിനങ്ങളിൽപ്പെട്ട നാടൻ പശുക്കളുടെ ഗോശാലയായ അമൃതധാര ഗോശാല ട്രസ്റ്റിന്റെ ഉടമ കൂടിയാണ് അജയകുമാർ വല്ലുഴത്തിൽ. കേന്ദ്ര സർക്കാർ ഈ ഗോശാലയെ നാടൻ പശുക്കളുടെ ബ്രീഡ് മൾട്ടിപ്പിൾ സെന്ററായി അംഗീകരിച്ചിരിക്കുന്നു. കൂടാതെ ഒരു മലയാളിക്കും പെട്ടെന്ന് എത്തപ്പെടാൻ സാദ്ധ്യമല്ലാത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഗോശാലയായ രാജസ്ഥാനിലെ മധുപേടയിലെ ഗോശാലയുടെ ട്രസ്റ്റി കൂടിയാണദ്ദേഹം. സംസ്ഥാനത്ത് പത്തോളം കാർഷിക പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2015 ൽ കേരളാ ജൈവ വൈവിധ്യ ബോർഡിന്റെ സംസ്ഥാന അവാർഡ്. സസ്യലതാതികൾ സംരക്ഷിക്കുന്നതിനുള്ള പുരസ്കാരം. 2024 ൽ വീണ്ടും അതേ അവാർഡ് അദ്ദേഹത്തിന് ലഭിച്ചത് നാടൻ പശു സംരക്ഷകൻ എന്നതിനാണ്. രണ്ടുപ്രാവശ്യം ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരം ലഭിച്ച മറ്റൊരാൾ ജില്ലയിൽത്തന്നെ കാണില്ല.
പ്രവാസി കൂടിയാണ് അജയകുമാർ. 100 ഏക്കറിൽ കൂടുതൽ കരയിലും വയലിലുമായി നെൽകൃഷി ചെയ്യുന്ന കർഷകൻ. ഒമാനിൽ പ്രവാസി ആയിരുന്നപ്പോൾ മണലാരണ്യത്തിൽ കൃഷി ചെയ്തു അദ്ദേഹം ഭരണാധികാരികളുടെ പ്രശംസയും, പുരസ്കാരവും നേടിയിരുന്നു. ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്‌കൂൾ മാനേജിംഗ് ട്രസ്റ്റിയും അദ്ദേഹമാണ്.
ഇതിനെല്ലാം പുറമെ അമൃതധാര ഗോശാല ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലും, നേരിട്ടും നിരവധി ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. സഹായം അഭ്യർത്ഥിച്ചു വീട്ടിലെത്താറുള്ള ആരെയും അദ്ദേഹം നിരാശപ്പെടുത്താറില്ല. വിവാഹം, വിദ്യാഭ്യാസം, നിത്യവൃത്തി അടക്കം അജയകുമാർ വല്ലുഴത്തിൽ എന്ന നല്ല മനുഷ്യനെ ആശ്രയിച്ചെത്തുന്ന ആരെയും അദ്ദേഹം നിരാശപ്പെടുത്തില്ല . ഇതൊന്നും അദ്ദേഹം പരസ്യപ്പെടുത്താറുമില്ല എന്നതാണ് പ്രത്യേകത. നന്മ മരങ്ങളായി വളർന്നവർ പിരിവെടുത്ത് മുടക്കിയതിനേക്കാൾ എത്രയോ കോടികൾ അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്ന് സമൂഹത്തിനായി നൽകിയിരിക്കുന്നു.. !!
അമൃതധാര ഗോശാല ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ഇപ്പോൾ ഈ വികസന വേദി എന്ന ജനകീയ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത് . നാടിന്റെ വികസനത്തിനാവശ്യമായ ജനങ്ങളുടെ സങ്കല്പങ്ങൾ കേൾക്കാനും, നാടിനുതകുന്ന നിർദ്ദേശങ്ങൾ കേന്ദ്ര, കേരളാ സർക്കാരുകളുമായും ഒക്കെ പങ്കിട്ടു നടപ്പിൽ വരുത്താൻ സാധിക്കുമോ എന്നുള്ള ഉദ്ദേശവും ഈ പരിപാടിക്ക് പിന്നിലുണ്ട്. കൂടാതെ നാടിനാവശ്യമായ ചാരിറ്റി പ്രവർത്തനങ്ങൾ ട്രസ്റ്റിലൂടെ നടപ്പിലാക്കാനും അദ്ദേഹത്തിനുദ്ദേശമുണ്ട്.
അപ്പോൾ ഒരു ചെറിയ കാര്യമല്ല ഈ “വികസന വേദി ” എന്ന ജനകീയ കോൺക്ലേവ് എന്നർത്ഥം. നാടിനു പ്രയോജപ്രദമാകുന്ന കാര്യം തന്നെ. ജൈവ കർഷക പ്രചാരകൻ കൂടിയായ അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ കേൾക്കാനും, കൂടുതൽ നിർദ്ദേശങ്ങൾ പങ്കുവെക്കാനും നാടിനെ സ്നേഹിക്കുന്ന ജനങ്ങൾ രാഷ്ട്രീയ, മത, സാമുദായിക വ്യത്യാസങ്ങൾ കൂടാതെ ഈ പരിപാടിയിൽ പങ്കെടുക്കണം. ഒരു പക്ഷെ നിങ്ങളുടെ നിർദ്ദേശം നാടിനു പ്രയോജപ്പെട്ടാലോ ? “വികസന വേദി ” എന്ന അജയകുമാർ വല്ലുഴത്തിൽ സംഘടിപ്പിക്കുന്ന ജനകീയ കോൺക്ലേവിനു എല്ലാ ആശംസകളും.
നല്ല കാര്യങ്ങൾക്ക് ഈ നാടും നിങ്ങൾക്കൊപ്പം കാണും .!!
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട
അജയകുമാർ വല്ലുഴത്തിൽ നയിക്കുന്ന വികസന വേദി ജനകീയ കോൺക്ലേവ് യാത്രയുടെ വിവിധ പഞ്ചായത്തുകളിൽ ഷെഡ്യൂൾ തീരുമാനിച്ചിരിക്കുന്നത് ഇപ്രകാരം.

* ആറൻമുള ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 12.11.25 ബുധനാഴ്‌ച്ച രാവിലെ 10 മണിക്ക് ആൽത്തറ ജംഗ്‌ഷനിൽ
* മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 12.11.25 ബുധനാഴ്‌ച്ച വൈകീട്ട് 3 മണിക്ക് കുഴിക്കാല പഞ്ചായത്ത് സ്റ്റേഡിയം
* കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 13.11.25 വ്യാഴാഴ്‌ച്ച രാവിലെ 10 മണിക്ക്, കോഴഞ്ചേരി ബസ്റ്റാ൯ഡ് പരിസരത്തെ ആൽത്തറക്ക് സമീപം
* തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 13.11.25 വ്യാഴാഴ്‌ച്ച വൈകീട്ട് 3 മണിക്ക്, തോട്ടപ്പുഴശേരി പഞ്ചായത്തിനു സമീപം
* നാരങ്ങാനം ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 14.11.25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്, ആലിങ്കൽ ജ൦ഗ്ഷനിൽ
* ഇലന്തൂ൪ ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 14.11.25 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക്, ഇലന്തൂ൪ ജംഗ്‌ഷനിൽ
* ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 15.11.25 ശനിയാഴ്ച രാവിലെ 10 മണിക്ക്, പ്രക്കാനം ജ൦ഗ്ഷനിൽ
* മെഴുവേലി ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 15.11.25 ശനിയാഴ്ച വൈകീട്ട് 3 മണിക്ക്, ഇലവുംതിട്ട ആൽത്തറക്ക് സമീപം
* ഓമല്ലൂ൪ ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 16.11.25 ഞായറാഴ്ച വൈകീട്ട് 3 മണിക്ക്, ഓമല്ലൂ൪ മാ൪ക്കറ്റിൽ
* ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 17.11.25 തിങ്കളാഴ്‌ച്ച രാവിലെ 10 മണിക്ക് ഇരവിപേരൂർ ജംഗ്ഷനിൽ
* കോയിപ്രം ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 17.11.25 തിങ്കളാഴ്‌ച്ച വൈകീട്ട് 3 മണിക്ക്, പുല്ലാട് ജംഗ്‌ഷനിൽ
* പത്തനംതിട്ട നഗരസഭ വികസന കോൺക്ലേവ്, 18.11.25 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക്, പത്തനംതിട്ട സ്റ്റാച്യുവിന് സമീപം
* കുളനട ഗ്രാമപഞ്ചായത്ത് വികസന കോൺക്ലേവ്, 18.11.25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്, കുളനട ആൽത്തറ ജംഗ്ഷനിൽ
നാടിന്റെ വികസനകാര്യങ്ങൾ ചർച്ച ചെയ്യാം, നാടിന്റെ നന്മക്കായി ഒത്തുകൂടാം.


