പത്തനംതിട്ട – ബസിലെ സ്ഥിരമായ യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വൺ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ ബസ് കണ്ടക്ടറെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തഴക്കര പുത്തൻപറമ്പിൽ സുധി (26) യാണ് പിടിയിലായത്. പെൺകുട്ടി യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആയിരുന്നു സുധി. പെൺകുട്ടിയുമായി പരിചയത്തിലായി സ്നേഹബന്ധം സ്ഥാപിച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയ ആറന്മുള എസ്.ഐ വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


