വെറുമൊരു മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടന്നത് 20 വർഷം : ഒടുവിൽ പിടിയിൽ

Crime
Print Friendly, PDF & Email

തേനി : മോഷണക്കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി ഇരുപത് വര്‍ഷത്തിന് ശേഷം പിടിയില്‍. മധുര ജില്ലയിലെ വാടിപ്പട്ടി നടുത്തെരുവില്‍ വെങ്കിടേശന്‍ (46) ആണ് ദേവദാനപ്പെട്ടി പൊലീസിന്റെ പിടിയിലായത്.20 വര്‍ഷം മുന്‍പാണ് ഇയാള്‍ മോഷണക്കേസില്‍ കുടുങ്ങിയത്. അന്ന് പെരിയകുളം കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ വെങ്കിടേശന്‍ ഒളിവില്‍ പോകുകയായിരുന്നു.

പലയിടത്തും തെരച്ചില്‍ നടത്തിയെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താനായില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പെരിയകുളം അസിസ്റ്റന്റ് സെഷന്‍സ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി.ഇതോടെ പൊലീസ് വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ക്കായി ഊര്‍ജിതമായി തിരച്ചില്‍ നടത്തി.

വെങ്കിടേശന്‍ ട്രിച്ചി ജില്ലയിലെ മണപ്പാറയില്‍ ഒളിവില്‍ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് ക്യാമ്പ് ചെയ്ത് ഇയാളെ കണ്ടെത്തി.തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ ഇയാളെ അറസ്റ്റ് പെരിയകുളത്ത് എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *